
ACADEMY
Home / About Us
കടലുണ്ടിപുഴ അറേബ്യൻ സമുദ്രത്തോട് ചേരുന്ന അഴിമുഖങ്ങളിൽ നിന്നാണ് പരപ്പനങ്ങാടിയുടെ ചരിത്രം തുടങ്ങുന്നത്. മധ്യകാലഘട്ടത്തിൽ ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തെ പ്രധാന തുറമുഖങ്ങളിലൊന്നായിരുന്നു പരപ്പനങ്ങാടി. കോഴിക്കോട്ടും പരപ്പനങ്ങാടിയിലേയും മേധാവികളുടെ കീഴിൽ, മലബാർ തീരത്തെ ഒരു പ്രധാന കടൽ വ്യാപാര കേന്ദ്രമായി പരപ്പനങ്ങാടി വികസിച്ചു. ഈ വ്യാപാര വികസനം സാമൂതിരിയുടെ കാലത്ത് തന്നെ പരപ്പനങ്ങാടിയിൽ അറേബ്യൻ സാനിദ്ധ്യത്തിന്റെ തെളിവാണ്. അറബികൾക്കിടയിൽ ബാർബുറങ്കാട് എന്ന പേരിലാണ് പരപ്പനങ്ങാടിയെ അറിയപ്പെട്ടിരുന്നത്.
അറേബ്യൻ സംസ്കാരത്തിന്റെ പിൻതുടർച്ച എന്നോണമാണ് 21ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പരപ്പനങ്ങാടിയിലേക്ക് ബുഖാരി സാദത്ത് തറവാട്ടിൽ നിന്ന് മുഹമ്മദ് നബി (സ്വ) യുടെ 39ാം പരമ്പരയുടെ കണ്ണി സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാൻ അൽ ബുഖാരി ജനങ്ങൾക്ക് അറിവ് പകരാൻ, സന്താപത്തിൽ സാന്ത്വനിപ്പിക്കാൻ, ഊണിലും ഉറക്കിലും അവരോട് കൂടെ നിൽക്കാൻ ഒരു നിയോഗമെന്നോണം പരപ്പനങ്ങാടിയിലേ മതപ്രബോധന നിരയിലേക്ക് നിയോഗിതനാവുന്നത്.
സിൻസിയർ വിപ്ലവം മുസ്ലിം സമൂഹത്തിന്റെ അഖില മേഘലകളിലും സമൂലമായ മാറ്റം സൃഷ്ടിച്ചു. കേരളത്തിൽ ജനലക്ഷങ്ങൾ ഒരുമിച്ച് കൂടുന്ന ജനകീയ സ്വലാത്ത്, റബീഉൽ അവ്വൽ 12 ന്റെ ഗ്രാന്റ് മാലിദ് സദസ്സുകൾ, റമളാനിലെ അവസാന ഒറ്റയിട്ട രാവുകളിലെ പ്രത്ത്യേക പ്രാർഥന സദസ്സുകൾ തുടങ്ങിയതും സിൻസിയർ വിപ്ലവത്തിന്റെ പരിണിതഫലമാണ്. സിൻസിയറിന്റെ ജൈത്രയാത്ര എവിടെയും അസ്തമിക്കുന്നില്ല.
4
Institutions
1000+
Students
20+
Programs
10+
Years
To provide high-quality education that transcends mere academics. We are committed to instilling enduring moral values and nurturing ethical principles in our students. We strive to create responsible and empathetic citizens who can positively impact society — bridging the gap between tradition and modernity.
To be a beacon of enlightenment, deeply rooted in Parappanangadi's rich history. We envision empowering the next generation by nurturing young minds, fostering community cohesion, and preserving our cultural heritage while integrating modernity — serving as a bridge between past and future.